30 MARCH 2025
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജലനിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര.
അരവിന്ദം,അംബുജം,കമലം,ജലജം,പത്മം,പങ്കജം,നളിനം,വനജം,വാരിജം,ശ്രീനികേതം,സരോജം തുടങ്ങിവ താമരയുടെ പര്യായങ്ങൾ ആണ്.
ബ്രഹ്മാവ് ഇരിക്കുന്നത് താമരയിലാണ്. ആയിരം ഇതളുള്ള താമരയിലാണ് സരസ്വതി ഇരിക്കുന്നത് എന്നാണ് വിശ്വാസം.
പിങ്ക് വർണ്ണത്തിലുള്ള താമര ലക്ഷ്മിയുടെ ഇരിപ്പിടമാണ്. അതിനാൽ പത്മിനി,പത്മപ്രിയ എന്ന പേരുകളിൽ മഹാലക്ഷ്മിയെ വിളിക്കുന്നു.
മഹാവിഷ്ണുവിന്റെ നാല് കൈകളിൽ ഒന്നിൽ താമര പൂവാണ് ഉള്ളത്. ശ്രേഷ്ഠമായ പൂജാ പുഷ്പങ്ങളിൽ ഒന്നാണിത്.
താമരയുടെ പൂവ് മരുന്നിന് ഉപയോഗിക്കും. കഫം,രക്തദോഷം,പിത്തം,ഭ്രമം,വിഷം, തണ്ണീർ ദാഹം, നേത്രരോഗം,ഛർദ്ദി മുതലായവക്ക് നന്ന്.
താമരത്തണ്ടും കുരുവും പിത്തം,ഛർദ്ദി, രക്തദോഷം ഇവക്കു നല്ലതാണ്. താമരയുടെ കുരുവും തണ്ടും ഭക്ഷ്യയോഗ്യമാണ്.
ഇത്രയും ഗുണങ്ങളുള്ള താമര വീട്ടിൽ വളർത്തുന്നത് ഐശ്വര്യവും സമ്പൽസമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം
വാസ്തുശാസ്ത്രം അനുസരിച്ച് വീടിന് വടക്ക് കിഴക്ക് ഭാഗത്ത് താമരക്കുളം നിർമ്മിക്കുന്നത് ഉത്തമമാണ്.