കുങ്കുമപ്പൂവ് കഴിച്ചാൽ വെളുക്കുമോ? സത്യാവസ്ഥ ഇത്

22 April 2024

വെളുത്തിരിക്കാൻ വില കൂടുതലാണെങ്കിലും കുങ്കുമപ്പൂവ് വാങ്ങി ഉപയോഗിക്കുന്നവരുണ്ട്

കുങ്കുമപ്പൂവ്

ജനിക്കാൻ പോകുന്ന കുഞ്ഞിന് നിറവും സൗന്ദര്യവും ലഭിക്കാൻ ഗർഭിണികളും ഇത് ഉപയോഗിക്കും

ഗർഭിണികൾ

ഭക്ഷണത്തിൽ നിറം ലഭിക്കാനായി ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് കുങ്കുമപ്പൂവ്

സുഗന്ധ വ്യഞ്ജനം

ചർമ്മത്തിലെ നിറവ്യത്യാസം മാറ്റാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കും

നിറവ്യത്യാസം

മുഖക്കുരുവും കറുത്തപാടുകളും അകറ്റാനും നല്ലതാണ്. പക്ഷേ വെളുക്കില്ലെന്നതാണ് വാസ്തവം

വാസ്തവം

കുങ്കുമപ്പൂവ് കഴിച്ചാൽ വെളുക്കുമെന്ന് തെളിക്കുന്ന ശാസ്ത്രീയ രേഖകളൊന്നും നിലവിൽ ഇല്ല

തെളിവില്ല

മെലനിൻ, ജനിതകം, പ്രായം, സൂര്യപ്രകാശം, ആരോഗ്യം എന്നിവയാാണ് ഒരാളുടെ നിറം നിശ്ചയിക്കുന്നത്

നിറം നിശ്ചയിക്കുന്നത്

കുങ്കുമപ്പൂവിൽ ക്രോസിൻ, സഫ്രനാൽ, പിക്രോസിൻ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ ഉണ്ട്

ഇവയിൽ

ഇവ വിഷാദരോഗങ്ങളെ  തടയാനും മൂഡ്,ഓർമശക്തി, പഠനശേഷി എന്നിവ മെച്ചപ്പെടുത്താനും ബെസ്റ്റാണ്

ബെസ്റ്റാണ്

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും കുങ്കുപ്പൂവ് സഹായിക്കും

കാഴ്ച ശക്തി