ബ്ലെസിയുടെ ഏഴ് മലയാള ചിത്രങ്ങൾ

04 April 2024

പദ്മരാജന്‍, ഭരതന്‍, ലോഹിതദാസ്, ജയരാജ്, ഐവി ശശി തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായാണ് ബ്ലെസി സിനിമയിലേക്കെത്തുന്നത്. 

ബ്ലെസ്സി

മമ്മൂട്ടി നായകനാക്കി 2004 ല്‍ പുറത്തിറക്കിയ കാഴ്ച എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം. ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന സിനിമയാണിത്. 

കാഴ്ച

മോഹൻലാലിനെ നായകനാക്കി 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് തന്മാത്ര. അൽഷിമേഴ്സ് രോഗബാധിതനായ ഒരു മദ്ധ്യ വയസ്കന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 

തന്മാത്ര

മമ്മൂട്ടിയെ നായകനാക്കി 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് പളുങ്ക്. സാമൂഹിക പ്രശ്നങ്ങളുടെ റിയലിസ്റ്റിക് ആവിഷ്കാരമാണ് ചിത്രം. 

പളുങ്ക്

ദിലീപിനെ നായകനാക്കി 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് കൽക്കട്ട ന്യൂസ്. കൊൽക്കത്തയിൽ താമസിക്കുന്ന ആളുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

കൽക്കട്ട ന്യൂസ്

മോഹൻലാലിനെ നായകനാക്കി 2009ൽ പുറത്തിറങ്ങിയ ചിത്രം.  ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം. 

ഭ്രമരം

2011ൽ മോഹൻലാലിനെ നായകനാക്കി ചെയ്ത ചിത്രമാണിത്. പ്രണയത്തിന്റേയും ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ചിത്രം പറയുന്നത്.

പ്രണയം

ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ചെയ്ത ചിത്രമാണിത്. പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നത്. 

ആടുജീവിതം