ഉള്ളി പച്ചയ്ക്ക് കഴിക്കൂ..! ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

11 April 2024

ഉള്ളിയുടെ ആവശ്യം വരാത്ത ഒരു ദിവസവും മലയാളി വീട്ടമ്മയ്ക്കുണ്ടാവില്ല. അടുക്കളയില്‍ നിത്യവും പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് ഉള്ളി.

ഉള്ളി

കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഗുണങ്ങൾ

പച്ച ഉള്ളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

വിറ്റാമിൻ സി

ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ഹൃദയാരോഗ്യം

ഉള്ളിയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.

ഫൈബർ

സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

സൾഫർ

ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

തലച്ചോറിന്റെ ആരോഗ്യം