കുടവയറിനും ദഹനത്തിനും ബെസ്റ്റ്! ചുവന്നുള്ളി ചില്ലറക്കാരനല്ല! 

31 March 2024

ചുവന്നുള്ളിയിൽ നിറയെ പോഷകങ്ങളും ഔഷധഗുണങ്ങളും അടങ്ങിയിട്ടുണ്ട്.ലഘുചികിത്സയിൽ ചുവന്നുള്ളിയെ ധാരാളം ഉപയോഗപ്പെടുത്തിയിരുന്നു. 

പോഷകങ്ങൾ ധാരാളം

പ്രതിരോധശേഷിക്കായി കരുപ്പെട്ടിയും ചുവന്നുള്ളിനീരും ചേർത്ത് കുറുക്കി കുട്ടികൾക്ക് നൽകുന്ന പതിവുതന്നെ ഉണ്ടായിരുന്നു. 

പ്രതിരോധശേഷി

നവജാതശിശുവിനെ ത്വക്ക് രോഗങ്ങളിൽനിന്ന് സംരക്ഷിക്കാൻ ചുവന്നുള്ളി മാത്രം ചേർത്ത് മൂപ്പിച്ച വെളിച്ചെണ്ണ മതിയാകും.

ത്വക്ക് രോഗം

ഔഷധങ്ങൾക്കൊപ്പം അർശസ് രോഗികളുടെ നിത്യഭക്ഷണത്തിൽ ചുവന്നുള്ളി നെയ്യിൽ മൂപ്പിച്ചോ, കറിയാക്കിയോ നൽകാം.

അർശസ്

പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമായ ചുവന്നുള്ളി ഹൃദയാരോഗ്യത്തിനുത്തമമാണ്.

ഹൃദയാരോഗ്യം

ഹൃദ്രോഗം വന്നവർക്കും ചികിത്സയ്ക്കൊപ്പം 10 മില്ലിലിറ്റർ ചുവന്നുള്ളി ചതച്ചെടുത്ത നീര് 25 മില്ലി ലിറ്റർ മോരിൽച്ചേർത്ത് നിത്യഭക്ഷണത്തിൽപ്പെടുത്താം.

ഇങ്ങനെയും ഉപയോഗിക്കാം

ദഹനശക്തിക്ക് ഉത്തമമായ ചുവന്നുള്ളി കുടവയർ, വാതരോഗങ്ങൾ, പ്രമേഹം, ത്വഗ്രോഗങ്ങൾ, അർശസ്, ക്ഷയം, നേത്രരോഗങ്ങൾ ഇവയിലെല്ലാം ഫലപ്രദമായി ഉപയോഗിക്കുന്നു.

കുടവയർ...

ഉള്ളിത്തണ്ടും പൂക്കളും ഔഷധയോഗ്യമാണ്. ഉള്ളിയുടെ പൂക്കളുടെ തനി നീര് നേത്രരോഗങ്ങളിൽ ഔഷധമാക്കാറുണ്ട്.

ഉള്ളിപ്പൂവ്