ചൂടത്ത് തലവേദന പതിവോ? ആശ്വാസത്തിന് ആറ് വഴിയുണ്ട്

6 April 2024

വേനൽക്കാലമായാൽ പതിവില്ലാത്ത തലവേദന പലരേയും പിടികൂടാറുണ്ട്.  ചൂടാകാം ഇതിന് കാരണം

തലവേദന

വെയിലധികം ഏറ്റതും നിർജ്ജലീകരണവും ചൂടുമൊക്കെ തലവേദനയ്ക്ക് കാരണമായേക്കാം

നിർജ്ജലീകരണം

വേനൽക്കാലത്തെ ഈ തലവേദനയ്ക്ക് പരിഹാരം നമ്മുടെ വീടുകളിൽ തന്നെ ചെയ്യാവുന്നതാണ്

വീടുകളിൽ പരിഹാരം

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ ജലസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുകട

ജലാംശം

ചൂടത്ത് ചായ നല്ലതല്ലെങ്കിലും ഹെര്‍ബല്‍ ചായകള്‍ കുടിക്കുന്നതും തലവേദന കുറയാൻ സഹായിച്ചേക്കാം

ഹെര്‍ബല്‍ ചായ

ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ തലവേദന വരാം. ധാരാളം വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വെയ്ച്ചാൽ രക്തപ്രവാഹം വർദ്ധിക്കും. തലവേദന വേഗം മാറും

ഐസ് പായ്ക്ക്

ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിച്ചാൽ തലവേദന കുറയും

ലാവണ്ടർ എണ്ണ

ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിച്ച് കുടിക്കുന്നത് തലവേദനയ്ക്ക് പരിഹാരമാണ്

ഇഞ്ചി-നാരങ്ങ

ശരീര താപനില പെട്ടെന്ന് കുറയ്ക്കാൻ തണുത്ത വെള്ളത്തിൽ കുളിക്കാം. ഇത് തലവേദന ശമിപ്പിക്കും

താപനില