gd19ef5859 1725541604

ഈ സാലഡ് കഴിക്കാറുണ്ടോ? ശീലം മാറ്റിയാൽ നന്ന്

image

02 JUNE 2025

pexels pho 1725542096 2

ആയുർവേദ പ്രകാരം ശരീരത്തിന് ദോഷകരമായ ചില ഭക്ഷണ രീതികളുണ്ട്. ചില ഭക്ഷണത്തിനൊപ്പം ചിലത് ചേർത്ത് കഴിക്കരുതെന്നാണ്

ഭക്ഷണരീതി

pexels pho 1725542096

ഇത്തരം വിരുദ്ധാഹാരം കഴിക്കുന്നവരിൽ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണം

വിരുദ്ധാഹാരം

ga81109760 1725541619

എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് സാലഡ്. സവാളയും വെള്ളരിയും പച്ചമുളകുമൊക്കെ അരിഞ്ഞ് സാലഡ് ഉണ്ടാക്കാം. പക്ഷേ ഇതിലേക്ക് തൈര് ഒഴിക്കരുത് 

സാലഡ്

ആയുർവേദപ്രകാരം തൈര് ശരീരത്തിന് തണുപ്പേകുമ്പോൾ ഉള്ളി ചൂടാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഇവ ഒരുമിച്ച് ഉപയോഗിക്കുന്നത് പലവിധ പ്രശ്നങ്ങൾക്ക് കാരണമാകും

തണുപ്പും ചൂടും

തൈര് ചേർത്ത സാലഡ് സോറിയാസിസ്, തിണർപ്പ് പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.  ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം

പ്രശ്നങ്ങൾ

തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത്  ദഹനക്കുറവ്, അസിഡിറ്റി, വയർ വീർത്തുകെട്ടൽ പോലുള്ളവയിലേക്ക് നയിച്ചേക്കാം

ദഹനക്കുറവ്

ഈ വിരുദ്ധാഹാരം ചിലരിൽ നിസ്സാരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ മറ്റ് ചിലരിൽ  അലർജി, ഛർദ്ദി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു

ഛർദ്ദി

ആയുർവേദ പ്രകാരം തൈരും ഉള്ളിയും ഒരുമിച്ച് കഴിച്ചാൽ ത്രിദോഷങ്ങളായ വാത-പിത്ത-കഫ ദോഷങ്ങൾക്ക് കാരണമാകും

കഫ ദോഷങ്ങൾ

ഉള്ളിക്ക് രൂക്ഷവും ശക്തവുമായ രുചിയും തൈരിന് നേരിയ ക്രീമി രുചിയുമാണ്. തൈരും ഉള്ളിയും ഒരുമിച്ച് ചേർന്നാൽ വിഭവത്തിന്റെ രുചിയിലും ഘടനയിലും മാറ്റം വരാം

രുചി

ഉള്ളി ചെറുതായി ഒന്ന് മൂപ്പിച്ച ശേഷം തൈരിൽ ചേർത്താൽ ഒരു  പരിധി വരെ പ്രശ്നങ്ങൾ കുറയ്ക്കാനാകുമെന്ന് ആയുർവേദത്തിൽ പറയുന്നു

ഉള്ളി ഇങ്ങനെ ചേർക്കാം