29 MARCH 2025
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ആചാര്യൻ ചാണക്യന്‍
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിക്കുന്ന നീതിശാസ്ത്രം ചാണക്യൻ രചിച്ചിട്ടുണ്ട്. ജീവിതത്തിലുടനീളം അസന്തുഷ്ടരായി തുടരുന്ന ആളുകളെക്കുറിച്ച് ഇതിൽ പറയുന്നു
ചാണക്യനീതി പ്രകാരം ഇക്കൂട്ടർ എപ്പോഴും വിഷമിക്കും. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ പുരോഗതി നേടാനാകില്ല. അതിന് തക്കതായ കാരണങ്ങളുമുണ്ട്
അയോഗ്യനായ മകനോ മകളോ ഉള്ളവരുടെ മാതാപിതാക്കള്‍ ദുഃഖിതരായി തുടരുന്നു. അവര്‍ക്ക് എന്നും സമൂഹത്തില്‍ തല കുനിച്ച് നടക്കേണ്ടി വരും. മക്കളുടെ പെരുമാറ്റം സഹിക്കാനാവില്ല
കടബാധ്യതയുള്ള കുടുംബവും എപ്പോഴും അസ്വസ്ഥരായിരിക്കും. അവരുടെ ജീവിതം മുഴുവന്‍ അവര്‍ കടം തിരിച്ചടയ്ക്കാന്‍ ചെലവഴിക്കുന്നു. അതിനാല്‍ ജീവിതത്തില്‍ ഒരിക്കലും വിജയിക്കാനാവില്ല
മോശം സ്ത്രീകളുള്ള വീടുകളിലെ ആളുകള്‍ എപ്പോഴും ദുഃഖിതരാകും. ആ കുടുംബത്തിന് എന്നും സമൂഹത്തില്‍ തലകുനിച്ച് നടക്കേണ്ടിവരും. ജീവിതത്തിൽ ഉടനീളം മാനഹാനി ഉറപ്പാണ്
കള്ളം പറയുന്ന- കള്ളത്തരം ചെയ്യുന്ന സ്ത്രീകളെ ഒരിക്കലും വിവാഹം കഴിക്കരുത്. ഈ ശീലം തന്റെ ഭര്‍ത്താവിനെതിരെയും സ്ത്രീ ഉപയോഗിക്കും. ഒരു പുരുഷന്‍ അത്തരമൊരു സ്ത്രീയെ വിവാഹം കഴിക്കരുത്
കുടുംബത്തോട് വിശ്വാസ വഞ്ചന കാണിക്കുന്ന ഒരു സ്ത്രീയെയും വിശ്വസിക്കരുത്. അവള്‍ ഭര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചേക്കാം. ഇവരെ വിവാഹം കഴിച്ചാല്‍ ഭാവിജീവിതത്തില്‍ ദോഷമുണ്ടാകും