pexels pho 1725910372 2

സ്ത്രീകളിലെ ഹൃദ്രോഗം: അറിഞ്ഞിരിക്കണം ഇവ

image

30 MAY 2025

WhatsApp Image 2024 07 03 at 114644 AM 2

ഹൃദയാഘാതവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്

ഹൃദയാഘാതം

WhatsApp Image 2024 07 31 at 62403 PM 1

ഹൃദ്രോഗികളിൽ കൂടുതലും പുരുഷന്‍മാരാണെന്ന് കരുതുന്ന ഒരു വലിയ വിഭാഗമുണ്ട്.  എന്നാൽ ഈ ധാരണ തെറ്റാണ്

കൂടുതൽ

pexels pho 1725910372

സ്ത്രീകളെയും ഹൃദ്രോഗം ബാധിക്കുന്നു. പക്ഷേ സ്ത്രീകളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ പുരുഷന്‍മാരില്‍ നിന്ന് വ്യത്യസ്തമാണ്

വ്യത്യസ്തമാണ്

അതുകൊണ്ട് തന്നെയാണ് ഹൃദ്രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്‍മാര്‍ക്കാണെന്ന ധാരണ സമൂഹത്തില്‍ നിലനിൽക്കുന്നത്

തെറ്റിദ്ധാരണ

പുരുഷന്‍മാരില്‍ കടുത്ത നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ സ്ത്രീകളില്‍ വളരെ വ്യത്യസ്തമായ ലക്ഷണങ്ങളാണ് പ്രകടമാകുക

നെഞ്ചുവേദന

പലപ്പോഴും സ്ത്രീകളിൽ ഹൃദയാഘാതത്തിന് മുന്നോടിയായി ശ്വാസംമുട്ടല്‍, ഓക്കാനം, ഛര്‍ദ്ദി, നടുവേദന, എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്

ലക്ഷണങ്ങൾ

അതുകൊണ്ട് തന്നെ പലപ്പോഴും മറ്റെന്തെങ്കിലും രോഗലക്ഷണമാകാം എന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് അവരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകും

ചികിത്സ വൈകിയാൽ

സ്ത്രീകളുടെ ആരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നയൊന്നാണ് ഈസ്ട്രജന്‍ ഹോര്‍മോണുകള്‍. ഇവയ്ക്ക് സ്ത്രീകളിലെ ഹൃദ്രോഗത്തിൽ വലിയ പങ്കുണ്ട്

ഹോര്‍മോണുകള്‍

ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു. ഇതോടെ സ്ത്രീകളിലെ ഹൃദ്രോഗ സാധ്യതയും വര്‍ധിക്കുന്നു

ഹൃദ്രോഗ സാധ്യത

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ചെറിയ ധമനികള്‍ തകരാറിലാകുന്ന അവസ്ഥയാണ് മൈക്രോവസ്‌കുലാര്‍ രോഗം. ഇത് പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ

മൈക്രോവസ്‌കുലാര്‍

കൂടാതെ ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്നറിയപ്പെടുന്ന സ്‌ട്രെസ് ഇന്‍ഡ്യൂസ്ഡ് കാര്‍ഡിയോമയോപതി സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്നുണ്ട്

ഇതും പ്രശ്നം