കണ്ണുകള്‍ തുടിച്ചാല്‍ ഫലം ഇങ്ങനെ

Credit: SOCIAL MEDIA

08 March 2024

ജോതിശാസ്ത്രത്തിലെ പ്രമുഖ ഉപശാഖയാണ് നിമിത്ത ശാസ്ത്രം.

നിമിത്ത ശാസ്ത്രം

പല കാര്യങ്ങളും സംഭവിക്കുന്നതിനു മുമ്പ് ശരീരം അവയുടെ സൂചനകള്‍ നല്‍കുന്നതായാണ് നിമിത്ത ശാസ്ത്രത്തില്‍ പറയുന്നത്. 

ശരീരം സൂചന നൽകും

നിമിത്തങ്ങള്‍ കാട്ടുന്ന അവയവങ്ങളില്‍ പ്രധാനികളാണ് കണ്ണുകള്‍. കണ്ണിലെ ചലനങ്ങള്‍ നോക്കി ഭാവി കാര്യങ്ങള്‍ പ്രവചിക്കാനാകും.

കണ്ണുകൾ പ്രധാനം

കണ്ണ് തുടിക്കുന്നതും ഇമവെട്ടുന്നതും രണ്ട് ഫലങ്ങളെ കാട്ടുന്നു. അതുപോലെ ഇടത്തേക്കണ്ണ് തുടിക്കുന്നതും വലത്തേ കണ്ണ് തുടിക്കുന്നതും രണ്ട് ഫലങ്ങളാണ് നല്‍കുന്നത്. 

ഫലം ഇങ്ങനെ

സ്ത്രീകളുടെ ഇടത്തേ കണ്ണ് തുടിച്ചാല്‍, നിമിത്ത ശാസ്ത്ര പ്രകാരം നല്ലഫലമാണ് ലഭിക്കുക. ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്ന ആളുമായുള്ള ഒത്തുചേരലാണ് ഫലം. 

ഇടത്തെ കണ്ണ്

ഭാവി ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ശാന്തിയും അപ്രതീക്ഷിതമായ ഭാഗ്യങ്ങളും വന്നുചേരുമെന്നും ഫലം പറയുന്നു.

സന്തോഷവും ഐശ്വര്യവും

സ്ത്രീയുടെ വലത്തേക്കണ്ണ് തുടിച്ചാല്‍ ദോഷമാണ്. ഭാവിയില്‍ വരാനിരിക്കുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടെയും രോഗങ്ങളുടെയും സൂചനയാണ് ഇത് നൽകുന്നത്. 

വലത്തേക്കണ്ണ്

പുരുഷന്‍മാരുടെ വലതു കണ്ണ് തുടിക്കുകയാണെങ്കില്‍ ശുഭസൂചനകളാണ് ഫലം എന്ന് നിമിത്ത ശാസ്ത്രം പ്രവചിക്കുന്നു.

പുരുഷന്മാർക്ക്

ദീര്‍ഘനാളായി ആഗ്രഹിക്കുന്ന കാര്യങ്ങളുടെ പൂര്‍ത്തീകരണമാണ് പ്രധാന ഫലം. ഇടം കണ്ണ് തുടിച്ചാല്‍ ഭാവിയില്‍ ദോഷങ്ങള്‍, വരുമെന്നും നിമിത്ത ശാസ്ത്രം പറയുന്നു. 

ഇടം കണ്ണ് തുടിച്ചാൽ