20 MARCH 2025
നമ്മുടെ കണ്ണുകൾ മനോഹരമാക്കിയാൽ തന്നെ മുഖം നന്നായി തിളങ്ങും. കണ്ണിന് ശ്രദ്ധ കൊടുക്കാത്തവർ ഇന്നത്തെ കാലത്ത് വളരെയധികം കുറവാണ്
കണ്ണിന്‍റെ ഭംഗി കണ്‍പീലിയിലാണ്. അതിനായി ഐഷാഡോയും മസ്ക്കാരയുമൊക്കെ ഉപയോഗിക്കുന്നവരാണ് നമ്മൾ
നല്ല അഴകുളളതും നീളമുളളതും ആരോഗ്യമുള്ളതും കറുത്തതുമായ കണ്‍പീലി ലഭിക്കാൻ പലതരത്തിലുള്ള കുറുക്കുവഴികൾ നാം തേടാറുണ്ട്
ചില എളുപ്പവഴികൾ പരീക്ഷിച്ചുനോക്കിയാൽ നല്ല നീളൻ കട്ടിയുള്ള കൺപീലികൾ ഉറപ്പായും ലഭിക്കും. വെളിച്ചെണ്ണ വലിയൊരു പരിഹാരമാണ്
മുടികൊഴിച്ചിൽ പോലും മാറ്റാൻ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. അതിനാൽ കൺപ്പീലികളെ ആരോഗ്യത്തോടെ നിലനിർത്താൻ വെളിച്ചെണ്ണയ്ക്ക് കഴിയും
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത ശേഷം ഒരു ചെറിയ പഞ്ഞി അതിലേക്ക് മുക്കി കൺപ്പീലികളിൽ തേയ്ക്കാം. ശേഷം അടുത്ത ദിവസം രാവിലെ ഇത് കഴുകി വ്യത്തിയാക്കാം
മുടിയിഴകളിൽ നിന്ന് പ്രോട്ടീൻ നഷട്മാകുന്നത് ഇല്ലാതാക്കാൻ വെളിച്ചെണ്ണ ഏറെ സഹായിക്കും. കണ്ണിന് ഉള്ളിലേക്ക് എണ്ണ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
അതുപോലെ ഗ്രീൻ ടീയും ഉപയോഗിക്കാം. പതിവായി ഗ്രീൻ ടീയിൽ മുക്കിയ കോട്ടണ്‍ കണ്‍പീലിയിൽ 30 മിനിറ്റ് വയ്ക്കുക
ഉറങ്ങുന്നതിന് മുമ്പ് വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒലീവ് ഓയിൽ കൺപീലിയിൽ പുരട്ടുന്നത് നല്ലതാണ്
കണ്‍പീലി കരുത്തോടെ വളരാൻ രാത്രി ഉറങ്ങുന്നതിന് മുമ്പ് ലേശം ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നത് നല്ലതാണ്
ആല്‍മണ്ട് ഓയിലില്‍ ഒരു മുട്ടയുടെ വെള്ള കൂടി ചേര്‍ത്ത് കണ്‍പീലിയില്‍ പുരട്ടണം. ഇത് കൊഴിച്ചില്‍ തടയാൻ വലിയ തോതിൽ സഹായിക്കും
കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കാന്‍ ഏറെ സഹായകരമാണ്