പനിയും ജലദോഷവും പമ്പ കടക്കും! പനികൂർക്ക ജ്യൂസ് ബെസ്റ്റാ

21 April 2024

അധികം ഉയരമില്ലാതെ പടർന്ന് വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര . കർപ്പൂരവല്ലി , കഞ്ഞികൂർക്ക എന്നും പ്രാദേശികമായി ഈ ഔഷധ സസ്യം അറിയപ്പെടുന്നു.

ഞവര

നമ്മുടെ തൊടികളിലും മറ്റും ധാരാളമായി കണ്ടു വരുന്ന പലതരം ഔഷധ സസ്യങ്ങളിൽ ഒന്നാണ് പനിക്കൂർക്ക . പേര് സൂചിപ്പിക്കും പോലെ തന്നെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക . 

ഔഷധ സസ്യം

കുട്ടികളിൽ ഉണ്ടാകുന്ന പനി , ജലദോഷം , കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റുവാനും പനിക്കൂർക്ക നല്ലൊരു ഔഷധമാണ് .

പനി, ജലദോഷം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പനിക്കൂർക്ക ആയുർവേദത്തിൽ സ്ഥിരമായി ഉപയോഗിച്ച് പോരുന്ന ഔഷധ സസ്യം കൂടിയാണ് .

സ്ഥിര സാന്നിദ്ധ്യം

ജലദോഷവും പനിയും മാറാൻ പനിക്കൂർക്ക കൊണ്ടൊരു ജ്യൂസ് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

പനികൂർക്ക ജ്യൂസ്

പനികൂർക്ക ഇല - 4 എണ്ണം, ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ, നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ, തേൻ - 3 ടീസ്പൂൺ അല്ലെങ്കിൽ പഞ്ചസാര -2 ടീസ്പൂൺ, ഉപ്പ് - 1 നുള്ള്, വെള്ളം - 1 കപ്പ്‌

ചേരുവകൾ

മിക്സിയുടെ ബ്ലെൻഡറിൽ ഇവയെല്ലാം ചേർത്ത് അടിച്ചെടുക്കുക. അരിച്ച ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കുടിക്കാം. ആവശ്യമെങ്കിൽ ഐസ് ക്യൂബ്സും ഇട്ടു കുടിക്കാം.

അടിച്ചെടുക്കുക

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും , പനികൂർക്കയുടെ ഇല പിഴിഞ്ഞെടുത്ത നീര് സേവിക്കുന്നതും ആരോഗ്യത്തിനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും  പ്രതിവിധിയാണ് .

ഇങ്ങനെയും ചെയ്യാം