ആപ്പിൾ കഴിച്ച് തടി കുറയ്ക്കാം! ഇങ്ങനെ ചെയ്ത് നോക്കൂ..

Credit: SOCIAL MEDIA

11 March 2024

ഒരു ആപ്പിൾ ദിവസവും കഴിക്കുന്നത് ഡോക്ടറെ അകറ്റും എന്നത് പ്രശസ്തമായൊരു പഴഞ്ചൊല്ലാണ്. 

ആപ്പിൾ ദിവസവും

ഇന്നത്തെ കാലത്ത് ആപ്പിള്‍ ബഡ്ജറ്റ്-ഫ്രണ്ട്ലിയും എല്ലാ സീസണുകളിലും ലഭ്യവുമാണ്. 

ബഡ്ജറ്റ് ഫ്രണ്ട്ലി

ആപ്പിളില്‍ സ്വാഭാവികമായും കലോറി കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന വസ്തുത പലര്‍ക്കും അറിയില്ല.

കലോറി കുറവ്

പോഷകങ്ങള്‍ ഉയർന്ന അളവിൽ നിറഞ്ഞതായതിനാല്‍ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ആപ്പിള്‍.

ശരീര ഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാന്‍ ആപ്പിള്‍ കഴിക്കാവുന്ന വഴികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. പീനട്ട് ബട്ടറോ ചീസോ ചേര്‍ത്ത് ഒരു ലഘുഭക്ഷണം ആപ്പിള്‍ കൊണ്ട് ഉണ്ടാക്കാം.

വഴികൾ ഇങ്ങനെ

പീനട്ട് ബട്ടര്‍ പോലുള്ള ആരോഗ്യകരമായ പ്രോട്ടീനുകള്‍ തിരഞ്ഞെടുക്കുക. ഒപ്പം നിങ്ങളുടെ ഓട്‌സിനൊപ്പം ആപ്പിള്‍ കഷണങ്ങള്‍ ചേര്‍ക്കുന്നതും നല്ലതാണ്.

ആപ്പിളിനൊപ്പം

സ്മൂത്തികള്‍, പുഡ്ഡിംഗ് എന്നിവയുമായി ആപ്പിള്‍ കലര്‍ത്തി എല്ലാ ദിവസവും കഴിക്കാം. ഇത് മറ്റ് ഭക്ഷണ സാധനങ്ങളോട് തോന്നുന്ന ആസക്തി ഒഴിവാക്കും. 

ദിവസവും കഴിക്കാം

നിങ്ങളുടെ ആരോഗ്യകരമായ പ്രധാന ഭക്ഷണത്തിന് മുമ്പ് എല്ലാ ദിവസവും ഒരു ആപ്പിള്‍ കഴിക്കുക. 

പ്രധാന ഭക്ഷണത്തിന് മുൻപ്

അതിലൂടെ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഒരു നിശ്ചിത അളവ് ഭക്ഷണം മാത്രമേ നിങ്ങള്‍ കഴിക്കൂ എന്ന് ഉറപ്പാക്കാനാകും.

ഉറപ്പാക്കാം

ആപ്പിളിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടില്ല, കൂടാതെ ദിവസം മുഴുവനും ഊർജ്ജത്തോടെ ഇരിക്കാനും ആകും.

ഊർജ്ജം