മുട്ട ഇഷ്ടമല്ലെങ്കിൽ വേണ്ട, പ്രോട്ടീൻ കിട്ടാൻ വേറെ വഴിയുണ്ട്

11 April 2024

പ്രോട്ടീന്റെ നല്ലൊരു സ്രോതസായ മുട്ട ദിവസും ഒരെണ്ണമെങ്കിലും കഴിക്കണമെന്നാണ്

മുട്ട

വിറ്റാമിൻ ഡി, കോളിൻ എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളും ഇതിലുണ്ട്

പോഷകങ്ങൾ

എന്നാൽ കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട കഴിക്കുന്നത് ഒഴിവാക്കാറുണ്ട്

കൊളസ്ട്രോൾ

മസില്‍ കൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്കും ആരോഗ്യം കുറവുള്ളവർക്കും മുട്ട ഒഴിവാക്കാനാവില്ല

മസിലിന്

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്

രാവിലെ തന്നെ

പക്ഷേ മുട്ട ഒരു രീതിയിലും കഴിക്കാൻ ഇഷ്ടമല്ലാത്തവരുണ്ട്. ഇതിന് പകരം കഴിക്കാവുന്ന ചിലതുണ്ട്

ഇഷ്ടമല്ലാത്തവർ

പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയ്ക്ക് പകരം കഴിക്കാവുന്ന ഭക്ഷണമാണ് ചീര. 100 ഗ്രാം ചീരയില്‍ 2.9 ഗ്രാം പ്രോട്ടീനുണ്ട്

ചീര

5.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഗ്രീന്‍ പീസും ഇത്തരക്കാർ ഡയറ്റിൽ പതിവാക്കണം

ഗ്രീൻപീസ്

ബ്രൊക്കോളിയും മികച്ചൊരു ഓപ്ഷനാണ്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്

ബ്രൊക്കോളി

ഫൈബര്‍, വിറ്റാമിന്‍ സി, കെ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്

പോഷകസമ്പന്നം