അറേഞ്ച്ഡ് വിവാഹത്തിന് യെസ് പറയാൻ വരട്ടെ! ഇക്കാര്യങ്ങൾ സ്വയം ചോദിക്കൂ

23 April 2024

അറേഞ്ച്ഡ് വിവാഹങ്ങള്‍ ധാരാളം പേർ ഇന്നും തിരഞ്ഞെടുക്കുന്നുണ്ട്. 

അറേഞ്ച്ഡ്

അറേഞ്ച്ഡ് വിവാഹമാണോ പ്രണയവിവാഹമാണോ നല്ലതെന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ഇന്നുമില്ല.

നല്ലത് ഏത്

രണ്ടു രീതികള്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്ന് പറയാം. അതിനാല്‍ ആ ചോദ്യത്തിനുള്ള ഉത്തരം ആപേക്ഷികമാണ്.

ഗുണവും ദോഷവും

പ്രണയമൊന്നും ഇല്ലാത്തവരെ സംബന്ധിച്ചെടുത്തോളം വിവാഹത്തിന് അറേഞ്ച്ഡ് രീതി തിരഞ്ഞെടുക്കുകയാണ് മുന്നിലുള്ള ഏകവഴി.

പ്രണയം ഇല്ലാത്തവർ

ഞാന്‍ ശരിയായ ആളെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന ഉറപ്പ് മനസ്സിലുണ്ടാകണം. ഇതെങ്ങനെ ഉറപ്പിക്കും? അതിന് ചില വഴികളുണ്ട്.

വഴിയുണ്ട്

അറേഞ്ച്ഡ് വിവാഹത്തിന് സമ്മതം മൂളുന്നതിന് മുമ്പ് ഇനിപ്പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.

സ്വയം ചോദിക്കുക

ഒരു ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ആശയവിനിമയമാണ്.

ആശയവിനിമയം

ഒരു വ്യക്തിയുമായി വിരസതയൊന്നുമില്ലാതെ ഫ്രീ ആയി എത്രനേരം വേണമെങ്കിലും സംസാരിക്കാനും അല്ലെങ്കില്‍ നിശബ്ദമായി ഇരിക്കാനും സാധിക്കുമെങ്കില്‍ അത് അവര്‍ നല്ല പങ്കാളികളായിരിക്കും.

സംസാരിക്കാൻ

രണ്ട് വ്യക്തികള്‍ക്കിടയില്‍ വളരെ അടുത്ത ഒരു ബന്ധം ഉണ്ടാകണമെങ്കില്‍ അവര്‍ തമ്മില്‍ പരസ്പര ധാരണയും ക്ഷമയും സഹാനുഭൂതിയും ഉണ്ടായിരിക്കണം.

ആശ്രയിക്കാൻ

എല്ലാ ബന്ധങ്ങളിലും എല്ലാ സമയങ്ങളിലും പങ്കാളികള്‍ തമ്മില്‍ അന്യോന്യം വിട്ടുവീഴ്ചകളും ഒത്തുപോകലും വേണ്ടിവരും.

വിട്ടുവീഴ്ച

വിവാഹം കഴിക്കാന്‍ പോകുന്ന ആളോട് ഒത്തുപോകാനും വേണ്ടപ്പോള്‍ വിട്ടുവീഴ്ചകള്‍ ചെയ്യാനും സാധിക്കുമോ എന്ന് വിവാഹത്തിന് സമ്മതം മൂളുന്നതിന് മുമ്പ് സ്വയം ചോദിച്ചുനോക്കുക.

സാധിക്കുമോ

വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയെ കുറിച്ച് ശരിയായ ചിത്രം മനസ്സിലുണ്ടായിരിക്കുക വളരെ പ്രധാനപ്പെട്ട വസ്തുതയാണ്.

ധാരണകൾ

ചിലപ്പോഴെങ്കിലും നമ്മള്‍ ഒരു വ്യക്തിയെ കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നതിലും വളരെ വ്യത്യസ്തമായിരിക്കും യഥാര്‍ത്ഥത്തിലുള്ള അയാള്‍.

തെറ്റാം..