ബിരിയാണി ചായ കുടിച്ചിട്ടുണ്ടോ? ഇനി അൽപം ഹെവിയാക്കാം

09 April 2024

ചൂട് കാലത്ത് ശരീരത്തിന് നല്ലതല്ലാത്തതിനാൽ പൊതുവെ നമുക്ക് ചായ കുടിക്കാൻ മടിയാണ്

ചായ

ബിരിയാണിയുടെ കാര്യവും അത് തന്നെ. പക്ഷേ എത്ര ശ്രമിച്ചാലും കഴിക്കാതിരിക്കാൻ കഴിയില്ല

ബിരിയാണി

പക്ഷേ നല്ല ബിരിയാണിയുടെ രുചിയിൽ ഒരു ചായ കിട്ടിയാൽ എങ്ങനെ കുടിക്കാതിരിക്കും

അതേ രുചി

ബിരിയാണിയുടെ അതേ രുചിയിൽ ഒരു അസ്സൽ ബിരിയാണി ചായ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ബിരിയാണി ചായ

അര ലിറ്റർ വെള്ളം, 2 കറുവപ്പട്ട, ഒരു തക്കോലം, 8 കുരുമുളക്, 4 ഏലക്ക,പുതിനയില എന്നിവ ഈ ചായയ്ക്ക് വേണം

വേണ്ടത്..

1/2 ടീസ്പൂൺ പെരുംജീരകം,ചായപ്പൊടി,ഒരു കഷ്ണം  ഇഞ്ചി, 2 ടീസ്പൂൺ തേൻ, 1/2 ടീസ്പൂൺ നാരങ്ങാ നീര് ഇവ എടുത്ത് വെക്കാം

ഇതും...

ഒരു പാനിൽ വെള്ളം ചൂടാക്കി കുരുമുളക്, കറുവപ്പട്ട, തക്കോലം, പെരുംജീരകം, ഏലക്ക എന്നിവ ചേർത്ത് 5-7 മിനിറ്റ് തിളപ്പിക്കുക

തിളപ്പിക്കുക

ഇതിലേക്ക് ചായപ്പൊടി ചേർക്കുക. ഇതോടെ ആകെ ഒരു മസാലയുടെ രുചി ചായയ്ക്ക് ലഭിക്കും

ചായപ്പൊടി

ഇഞ്ചി കഷണങ്ങൾ ചതച്ച് ഒരു ഗ്ലാസിലേക്ക് ചേർക്കുക. തേൻ, നാരങ്ങ നീര്, പുതിന എന്നിവയും ചേര്‍ക്കുക

ചേര്‍ക്കേണ്ടത്

ഈ  കൂട്ടിലേക്ക് നേരത്തേ തയാറാക്കിയ മസാല ചായ ഒഴിക്കുക. ബിരിയാണിയുടെ രുചിയോടെ ഇനി ചൂടോടെ കുടിക്കാം

ചൂടോടെ കുടിക്കാം