നൂഡിൽസ് ലൗവറാണോ?  കഴിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

23 April 2024

ന്യൂഡിൽസ് ഇഷ്ടമല്ലാത്തവരായി ആരുമില്ല. എളുപ്പത്തിൽ സ്വാദിഷ്ടമായ രീതിയിൽ തയ്യാറാക്കമെന്നത് കൊണ്ട് തന്നെ ന്യൂഡിൽസിനോട് എന്നും പ്രിയമേറെയാണ്. 

നൂഡിൽസ്

ഇൻസ്റ്റന്റ് പായ്‌ക്കറ്റുകൾ വാങ്ങി അഞ്ചോ പത്തോ മിനിറ്റുള്ളിൽ തയ്യാറാക്കി കഴിക്കാം.

ഇൻസ്റ്റന്റ്

വാസ്തവത്തിൽ ഇത്തരത്തിൽ ന്യൂഡിൽസ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. പതിവായി ന്യൂഡിൽസ് കഴിക്കുന്നവർ അപകടത്തെ വിളിച്ച് വരുത്തുകയാണ്.

ശരീരത്തിന്

100 ​ഗ്രാം ന്യൂഡിൽസിൽ 424 മുതൽ 462 വരെ കലോറിയാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിനുകളോ ധാതുക്കളോ ഇതിൽ വലിയ തോതിൽ അടങ്ങിയിട്ടില്ല.

കലോറി

അതുകൊണ്ട് തന്നെ സ്ഥിരമായി ന്യൂഡിൽസ് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നു. ന്യൂഡിൽസ് സ്ഥിരമായി കഴിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ ഇതാ..

ദോഷം

ന്യൂ‍ഡിൽസിൽ അമിത അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അവശ്യമായ പോഷകമാണെങ്കിലും സോഡിയം അമിതമായാൽ  അത് ദോഷം ചെയ്യും. 

1. സോഡിയം

തീരെ കുറഞ്ഞ പോഷകാഹാര മൂല്യമാണ് ന്യൂഡിൽസിലുള്ളത്. സംസ്കരിച്ച മാവിൽ നിന്നാണ് ന്യൂഡിൽസ് നിർമ്മിക്കുന്നത്.

2. പോഷകം

കാർബോ ഹൈഡ്രേറ്റിന്റെ കേന്ദ്രമാണ് ന്യൂഡിൽസ്. പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും അമിത വണ്ണത്തിനും കാരണമാകുന്നു.

3. കാർബോ ഹൈഡ്രേറ്റ്

ആഴ്ചയിൽ രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ന്യൂഡിൽസ് കഴിക്കുന്നത് അമിത വണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്‌ക്ക് കാരണമാകും.

4. അമിത വണ്ണം

ന്യൂഡിൽസ് ശീലമാക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. ബിസ്ഫെനോൾ പോലുള്ള ഹാനികരമായ വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ക്യാൻസർ