ഫാറ്റി ലിവർ പൂർണമായും മാറ്റാൻ 10 മാർഗ്ഗങ്ങൾ 

01 May 2024

ശരീരത്തിൻ്റെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വെള്ളം കുടിയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.  എഴുനേറ്റ് 2 മണിക്കൂറിനുള്ളിൽ ഒന്നര ലിറ്റർ വെള്ളമെങ്കിലും കുടിയ്ക്കണം. ഇത് തുടരുകയും വേണം. 

വെള്ളം

എത്ര തിരക്കാണെങ്കിലും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം. ഉറങ്ങാത്ത ആളുകളിൽ ഫാറ്റി ലിവറിനുള്ള സാധ്യത ഏറെയാണ്. 

ഉറക്കം

മൈത അടങ്ങിയ ഭക്ഷണവും ബേക്കറി പലഹാരങ്ങളും ഫാറ്റി ലിവർ അപകട സാധ്യത വർദ്ധിപ്പിയ്ക്കും. ഇവ പൂർണമായും ഒഴിവാക്കുക. 

ആഹാരം

തുടർച്ചയായ 30 മിനിട്ട് നന്നായി വിയർക്കുന്ന തരത്തിൽ വ്യായാമം ചെയ്യുക. ഇങ്ങനെ തുടർച്ചയായി3-4 മാസം വ്യായാമം ചെയ്യുന്നത് ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കും. 

വ്യായാമം

പഞ്ചസാരയും പെപ്സി, കൊക്കക്കോള എന്നിവ പൂർണമായും ഒഴിവാക്കുക. 

പഞ്ചസാരയുടെ ഉപയോഗം

ഒരു കാരണവശാലും ഫാറ്റി ലിവർ കണ്ടെത്തിയാൽ മദ്യപിക്കാൻ പാടില്ല. ഈ ഘട്ടത്തിൽ മദ്യപിയ്ക്കുന്നത് ഫാറ്റി ലിവർ ഉയർത്തും. 

മദ്യം

ഫൈബർ അടങ്ങിയ പട്ടക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

ഫൈബർ ഫുഡ്

ചുവന്ന ഇറച്ചി ഈ ഘട്ടത്തിൽ കഴിക്കാൻ പാടില്ല. അതിന് പകരം ചിക്കൻ, മുളപ്പിച്ച ധാന്യങ്ങൾ, മുട്ട എന്നീ പ്രോട്ടീനുകൾ ഉപയോഗിക്കാം. 

റെഡ് മീറ്റ്

ഭക്ഷണത്തിൽ നിന്ന് വറുത്തതും പൊരിച്ചതും പൂർണമായും ഒഴിവാക്കുക. ഇവ ഫാറ്റി ലിവറിനൊപ്പം മറ്റ് അസുഖങ്ങളെക്കൂടി വിളിച്ചുവരുത്തും. 

വറുത്തതും പൊരിച്ചതും

ഷുഗർ, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഉണ്ടെങ്കിൽ അവ ഈ ഘട്ടത്തിൽ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. 

ജീവിത ശൈലി രോഗങ്ങൾ