gf642f03a5 1723702384

കയ്പില്ലാത്ത നാരങ്ങാ അച്ചാറിന് ഇതല്പം ചേർത്താൽ മതി!

image

22 APRIL 2025

g2da2d2aa0 1723702970

നാരങ്ങ എപ്പോഴും തോടോട് കൂടി അച്ചാറിടുമ്പോൾ കയ്പ് അനുഭവപ്പെട്ടേക്കാം. അതിന് പരിഹാരമായി പഞ്ചസാരയാണ് നാം ചേർക്കുന്നത്

നാരങ്ങ അച്ചാർ

gebaea83d9 1723702455

എന്നാൽ നല്ലെണ്ണയും വിനാഗിരിയും കൃത്യമായ അളവിൽ ഉപയോഗിച്ച് ഈന്തപ്പഴവും ചേർത്താൽ സ്വാദിഷ്ടമായ അച്ചാർ റെഡിയാക്കാം

ഈന്തപ്പഴം

gedb8b2ced 1723702374

നാരങ്ങയും ഈന്തപ്പഴവും പ്രത്യേകം എടുക്കുന്നതിന് പകരം ഇവ രണ്ടും ഒരുമിച്ചു ചേർന്ന അച്ചാർ ഉണ്ടാക്കുന്നതാണ് എപ്പോഴും നല്ലത്

നല്ലത്

നാരങ്ങ, ഉപ്പ്, മുളകുപൊടി, ഉലുവ, കടുക്, നല്ലെണ്ണ, ഉലുവ ,കടുക്, ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്, കറിവേപ്പില, ഈന്തപ്പഴം, കായം, വിനാഗിരി എന്നിവയാണ് ചേരുവകൾ

ചേരുവകൾ

അരകിലോ നാരങ്ങ കഴുകി കഷ്ണങ്ങളാക്കിയതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ മുളകുപൊടി, അൽപ്പം ഉലുവയും കടുകും പൊടിച്ചതും ചേർത്തിളക്കി മാറ്റി വെയ്ക്കണം

ഘട്ടം 1

അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് നല്ലെണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേയ്ക്ക് കടുകും, അര ടീസ്പൂൺ ഉലുവയും ചേർത്ത് വറുക്കുക

ഘട്ടം 2

50 ഗ്രാം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും, 25 ഗ്രാം പച്ചമുളക് ചെറുതായി അരിഞ്ഞതും, അൽപ്പം കറിവേപ്പിലയും ചേർത്തിളക്കണം

ഘട്ടം 3

ഇതിലേയ്ക്ക് മാറ്റി വെച്ചിരിക്കുന്ന നാരങ്ങ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ശേഷം കുരു കളഞ്ഞ ഈന്തപ്പഴം കാൽ കിലോയും, ഒന്നര ടീസ്പൂൺ കായപ്പൊടിയും ചേർക്കുക

ഘട്ടം 4

ഇതിലേയ്ക്ക് കാൽ കപ്പ് വിനാഗിരി കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. ഇതാ കയ്പില്ലാത്ത നല്ല ഈന്തപ്പഴം-നാരങ്ങാ അച്ചാർ റെഡിയായി

ഘട്ടം 5